ന്യൂഡൽഹി: വിമാനത്തിൽ ടിക്കറ്റില്ലാതെ യാത്രചെയ്യാൻ കഴിയുമോ? സാധ്യത വിരളം. എന്നാൽ അങ്ങനെ രണ്ടുപേർ അപ്രതീക്ഷിതമായി ഗോഎയർ വിമാനത്തിൽ കയറിക്കൂടി; രണ്ടു പ്രാവുകൾ!

ജയ്‌പുരിൽനിന്ന് അഹമ്മദാബാദിലേക്കുള്ള വിമാനയാത്രയ്ക്കിടയിലായിരുന്നു സംഭവം. വിമാനം പൊങ്ങാനൊരുങ്ങുമ്പോഴാണ് ഉള്ളിൽ ഇരിപ്പുറപ്പിച്ച പ്രാവുകൾ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻതന്നെ ജീവനക്കാർ പ്രാവുകളെ പുറത്താക്കി. വിമാനം യാത്ര തുടങ്ങുകയും ചെയ്തു.

സംഗതി കൗതുകക്കാഴ്ചയാണെങ്കിലും യാത്രക്കാർക്കു നേരിട്ട അസൗകര്യത്തിൽ ഗോഎയർ ക്ഷമചോദിച്ചു. ഇതുപോലുള്ള പ്രശ്നങ്ങൾ ആവർത്തിക്കാതെ നോക്കാനായി എയർപോർട്ട് അതോറിറ്റിയോട് അപേക്ഷിക്കുകയും ചെയ്തു.

content highlights; Two Pigeon Inside Go Air, Flight delayed