അഗര്‍ത്തല: മാര്‍ക്‌സിസത്തിലും അധികം ഹിന്ദുപുരാണമാണ് ത്രിപുരയിലെ സി.പി.എം. നേതാക്കളുടെ ഭാഷയില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവ് റാം മാധവ്.

നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി മുന്നില്‍ക്കണ്ടിട്ടാണ് ഭാഷയിലെ ഈ മാറ്റമെന്ന് അദ്ദേഹം പരിഹസിച്ചു.

ലവകുശനെ പോലെയാണ് സി.പി.എം. എന്നും മോദിയുടെ അശ്വമേധത്തെ അത് തടയുമെന്നും കഴിഞ്ഞദിവസം അഗര്‍ത്തലയിലെ പൊതുവേദിയില്‍ സി.പി.എം. ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പ്രസംഗിച്ചത്. ത്രിപുരയിലെ മഹാഭാരതയുദ്ധത്തില്‍ സി.പി.എം. പാണ്ഡവരാണെന്നാണ് ഒരു മന്ത്രി പറഞ്ഞത് -റാം ചൂണ്ടിക്കാട്ടുന്നു.