അഗര്‍ത്തല: ത്രിപുര നിയമസഭയില്‍ ബി.ജെ.പി.ക്ക് അംഗങ്ങളായി. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ ആറ്് എം.എല്‍.എ.മാര്‍ക്ക് ബി.ജെ.പി. അംഗത്വം നല്‍കിയതോടെയാണിത്. ഇതോടെ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായി മാറി.
60 അംഗ ത്രിപുര നിയമസഭയില്‍ സി.പി.എമ്മിനും സി.പി.ഐ.യ്ക്കുംകൂടി 51 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് രണ്ടും. ഇപ്പോള്‍ ബി.ജെ.പി.യിലെത്തിയ എം.എല്‍.എ.മാര്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് നിയമസഭയിലെത്തിയത്. ബംഗാളില്‍ സി.പി.എമ്മുമായി സഹകരിക്കുന്നതില്‍ പ്രതിഷേധിച്ച് പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് തൃണമൂല്‍ ഇവരെ പുറത്താക്കി.
സുദീപ് റോയ് ബര്‍മന്റെ നേതൃത്വത്തിലുള്ള എം.എല്‍.എ.മാരുടെ സംഘം ഓഗസ്റ്റ് അഞ്ചിന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
തിങ്കളാഴ്ച കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ബിപ്ലബ് കുമാര്‍ ദേബ് തുടങ്ങിയവര്‍ ഇവരെ ബി.ജെ.പി.യിലേക്ക് സ്വാഗതം ചെയ്തു. റോയ് ബര്മനുപുറമേ ആശിഷ് കുമാര്‍ സാഹ, ദിബ ചന്ദ്ര ഹ്രംഖാവല്, ബിശ്വബന്ധു സെന്‍, പ്രഞ്ജിത് സിന്‍ഹ റോയ്, ദിലിപ് സര്‍ക്കാര്‍ എന്നിവരാണ് ചേരിമാറിയ മറ്റ് എം.എല്‍.എ.മാര്‍. 2018-ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് എം.എല്‍.എ.മാരുടെ ചേരിമാറ്റം.