ഭുവനേശ്വര്‍/ലഖ്‌നൗ: ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും നീതിയും മുസ്ലിംസ്ത്രീകള്‍ക്ക് ലഭിക്കണമെന്നും മുത്തലാഖിന്റെ പേരില്‍ നീതി നിഷേധിക്കാനാവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മുത്തലാഖ് ശരീഅത്തിന്റെ ഭാഗമാണെന്നും അത് സ്വീകരിക്കാന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും മുസ്ലിം വ്യക്തിനിയമബോര്‍ഡിന്റെ പ്രസ്താവനവന്നദിവസംതന്നെയാണ് പ്രധാനമന്ത്രി മുസ്ലിം സ്ത്രീകള്‍ നേരിടുന്ന നീതിനിഷേധത്തെക്കുറിച്ച് പ്രതികരിച്ചതെന്നത് ശ്രദ്ധേയമായി.
ഭുവനേശ്വറില്‍ചേര്‍ന്ന ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇത് രണ്ടാംവട്ടമാണ് മുത്തലാഖ് വിഷയത്തില്‍ പ്രധാനമന്ത്രി പൊതുവേദിയില്‍ പ്രതികരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡില്‍ നടത്തിയ പരിവര്‍ത്തന്റാലിയില്‍ മോദി മുത്തലാഖിനെ വിമര്‍ശിച്ചിരുന്നു.
മുത്തലാഖ് വിഷയത്തില്‍ സംഘര്‍ഷത്തിലൂടെയല്ല പരിഹാരം കാണേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുസ്ലിംസ്ത്രീകള്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അവരെ പൊതുധാരയില്‍ കൊണ്ടുവന്ന് സാമൂഹികനീതി ഉറപ്പുവരുത്തണം. മുസ്ലിങ്ങളിലെ പാവപ്പെട്ടവരടക്കമുള്ള പിന്നാക്കക്കാരെ വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തണമെന്നും പ്രധാനമന്ത്രി പാര്‍ട്ടിപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
നേരത്തേ ലഖ്‌നൗവില്‍ യോഗം ചേര്‍ന്ന മുസ്ലിം വ്യക്തിനിയമ ബോര്‍ഡാണ് മുത്തലാഖ് നിയമംമൂലം നിരോധിക്കാനുള്ള നീക്കത്തിനെതിരെ രംഗത്തെത്തിയത്. മുത്തലാഖ് നിരോധിക്കുന്നത് ഖുര്‍ആന്‍ തിരുത്തുന്നതിന് തുല്യമാണ്. ശരീഅത്ത് നിയമങ്ങളില്‍ ഇടപെടാന്‍ അനുവദിക്കില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കി. രാജ്യത്തെ മുസ്ലിങ്ങളില്‍ ഭൂരിപക്ഷത്തിനും വ്യക്തിനിയമത്തില്‍ മാറ്റംവരുത്താന്‍ താത്പര്യമില്ലെന്നും ബോര്‍ഡ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഏഴിന് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ മുത്തലാഖിനെ എതിര്‍ത്ത് സത്യവാങ്മൂലം നല്‍കിയിരുന്നു. ലിംഗസമത്വത്തിന്റെയും മതേതരത്വത്തിന്റെയും അടിസ്ഥാനത്തില്‍ വിഷയം വീണ്ടും പരിശോധിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

മുത്തലാഖ്: പെരുമാറ്റച്ചട്ടം കൊണ്ടുവരും -മുസ്ലിം വ്യക്തിനിയമബോര്‍ഡ്
മുത്തലാഖ് വിഷയത്തില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമബോര്‍ഡ്. ഒരുമിച്ച് മൂന്ന് തലാഖ് ചൊല്ലുന്നതിനെ ശരീഅത്ത് അനുവദിക്കുന്നുണ്ട്. ശരീഅത്തില്‍ പറഞ്ഞ കാരണങ്ങള്‍കൊണ്ടല്ലാതെ മുത്തലാഖ് ചൊല്ലുന്നവരെ സാമൂഹികമായി ഒറ്റപ്പെടുത്തുമെന്നും ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ വാലി റഹ്മാനി അറിയിച്ചു.
ഇതുസംബന്ധിച്ച് പത്തിന പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ പള്ളികളിലെയും പുരോഹിതരോട് വെള്ളിയാഴ്ച നമസ്‌കാരസമയത്ത് പെരുമാറ്റച്ചട്ടം വായിക്കാനും നടപ്പാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ തലാഖുമായി ബന്ധപ്പെട്ട യഥാര്‍ഥ ശരീഅത്ത് നിര്‍ദേശങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നും റഹ്മാനി മാധ്യമങ്ങളോട് പറഞ്ഞു. വാട്‌സാപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ തലാഖ് ചൊല്ലുന്നതിനെയും അദ്ദേഹം ന്യായീകരിച്ചു.