ന്യൂഡൽഹി: രാജ്യസഭയിൽ പരിഗണനയ്ക്കായി എത്തിയ മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട്, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ചർച്ച നടത്തി. ബില്ലിനെതിരേ യു.പി.എ. ഇതര കക്ഷികളുടെയും പിന്തുണ ഉറപ്പാക്കാൻ രാഹുൽ ഇടപെടണമെന്ന് കുഞ്ഞാലിക്കുട്ടി അഭ്യർഥിച്ചു.

കെ.സി. വേണുഗോപാൽ എം.പി., എം.കെ.രാഘവൻ എം.പി. എന്നിവരും ഒപ്പമുണ്ടായിരുന്നു.

Content Highlights: triple talaq bill: pk kunhalikutty meeting with rahul gandhi