ന്യൂഡൽഹി: കോവിഡ് ടൂൾകിറ്റ് കേസുമായി ബന്ധപ്പെട്ട് ട്വിറ്റർ ഇന്ത്യയുടെ എം.ഡി. മനീഷ് മഹേശ്വരിയെ ഡൽഹി പോലീസ് ചോദ്യംചെയ്തു. ബെംഗളൂരുവിൽ മേയ് 31-നാണ് സ്പെഷ്യൽ സെൽ ഇവരെ ചോദ്യംചെയ്തതെന്ന് ഡൽഹി പോലീസ് അറിയിച്ചു.

കോവിഡ് വിഷയത്തിൽ സർക്കാരിനെ വിമർശിക്കാൻ പ്രതിപക്ഷമുണ്ടാക്കിയ ടൂൾകിറ്റ് എന്നപേരിൽ ബി.ജെ.പി. നേതാക്കൾ ചെയ്ത ട്വീറ്റിന് ട്വിറ്റർ ‘കൃത്രിമ മീഡിയ’ എന്ന ടാഗ് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് ട്വിറ്ററിന്റെ ഇന്ത്യയിലെ ഓഫീസിലെത്തി. ഇതിൽ പ്രതിഷേധിച്ച് പ്രസ്താവന ഇറക്കിയ ട്വിറ്റർ ഡൽഹി പോലീസ് നടപടി വിരട്ടൽ തന്ത്രമാണെന്നാണ് പ്രതികരിച്ചിരുന്നത്. ഐ.ടി. ചട്ടം പാലിക്കാത്തതിന് ട്വിറ്ററിന് ഇന്ത്യയിലെ നിയമപരിരക്ഷ കഴിഞ്ഞദിവസം നഷ്ടമായിരുന്നു.