ഗുവാഹാട്ടി: വീട്ടില്‍ കക്കൂസ് ഇല്ലെങ്കില്‍ കല്യാണം നടത്തില്ലെന്നത് നിര്‍ബന്ധമാക്കണമെന്ന് ജമായത്ത് ഉലമ-ഇ-ഹിന്ദ് ജനറല്‍ സെക്രട്ടറിയും മുന്‍ രാജ്യസഭാംഗവുമായ മൗലാന മുഹമ്മദ് എ മദനി. അസമിലെ ഖാനപാറയില്‍ അസം കോണ്‍ഫറന്‍സ് ഓഫ് സാനിറ്റേഷന്‍ പരിപാടി ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കക്കൂസില്ലെങ്കില്‍ നിക്കാഹിന് കാര്‍മികത്വം വഹിക്കില്ലെന്നാണ് ഇപ്പോള്‍ഹരിയാണ, ഹിമാചല്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുസ്ലിംപുരോഹിതന്മാര്‍ എടുത്തിരിക്കുന്ന തീരുമാനം.
 
ഇത് രാജ്യമെങ്ങും വ്യാപിപ്പിക്കണം. കക്കൂസില്ലാത്ത വീടുകളില്‍ ഒരു ആരാധനച്ചടങ്ങിലും പങ്കെടുക്കില്ലെന്ന് മറ്റുമതവിഭാഗങ്ങളുടെ നേതാക്കളും തീരുമാനിക്കണം. ആന്തരികശുദ്ധിയും ബാഹ്യശുദ്ധിയും ഒരുപോലെ പ്രധാനപ്പെട്ടതാണ്, പരസ്​പരബന്ധിതവും -അദ്ദേഹം അഭിപ്രായപ്പെട്ടു.