ന്യൂഡൽഹി: ഏറ്റവും കൂടുതൽ ക്യാമറകൾ സ്ഥാപിച്ച് കടുവകളെ നിരീക്ഷിച്ചതിന് ഇന്ത്യക്കു ലഭിച്ച ഗിന്നസ് റെക്കോർഡ് കേന്ദ്രസർക്കാർ ചൊവ്വാഴ്ച ജനങ്ങൾക്ക് സമർപ്പിക്കും.

ബുധനാഴ്ച നടക്കുന്ന ആഗോള കടുവദിനത്തിനു മുന്നോടിയായി കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറാണ് റെക്കോർഡ് സമർപ്പിക്കുന്നത്. കടുവകളുടെ എണ്ണം കണക്കാക്കുന്നതിൽ ഇന്ത്യ നടത്തിയ പരിശ്രമങ്ങൾക്കാണ് ഗിന്നസ് ബഹുമതി.