സിംഗ്രോളി: മധ്യപ്രദേശിലെ സിംഗ്രോളിജില്ലയിലെ ഘാൻഹരി ഗ്രാമത്തിൽ ചരക്കുതീവണ്ടികൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. അംരോളിയിലെ ഖനിയിൽനിന്ന് ഉത്തർപ്രദേശിലേക്കു കൽക്കരിയുമായി പോയ തീവണ്ടി മറ്റൊരു തീവണ്ടിയുമായി പുലർച്ചെ 4.40-നു കൂട്ടിയിടിക്കുകയായിരുന്നു.
മരിച്ച മൂന്നുപേരെയും തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും എൻജിൻഡ്രൈവറും അസിസ്റ്റന്റ് എൻജിൻഡ്രൈവറും സഹായിയും ആകാനാണു സാധ്യതയെന്ന് റെയിൽവേ അറിയിച്ചു. ഡ്രൈവർമാരുടെ പിഴവുകൊണ്ടോ സിഗ്നൽത്തകരാർ കാരണമോ ആകാം അപകടമെന്നാണു നിഗമനം.
ഇടിയുടെ ആഘാതത്തിൽ ഒരു വണ്ടിയുടെ 13 വാഗണും എൻജിനും പാളത്തിൽനിന്നു തെറിച്ചുപോയി. മധ്യപ്രദേശിൽനിന്ന് യു.പി.യിലേക്കു കൽക്കരി കൊണ്ടുപോകാനായുള്ള ഈ പാതയുടെ നടത്തിപ്പുച്ചുമതല നാഷണൽ തെർമൽ പവർ കോർപ്പറേഷനാണ്. അതിനാൽ അപകടം യാത്രാതീവണ്ടികളെ ബാധിച്ചില്ല.
content highlights; Three killed after two goods train collide in Madhya Pradesh