ന്യൂഡൽഹി: ചൈനയ്ക്കെതിരേ നിൽക്കുന്നതു പോകട്ടെ, അവരുടെ പേരുപറയാൻപോലും പ്രധാനമന്ത്രിക്ക് ധൈര്യമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈന നമ്മുടെ അതിർത്തിയിലുണ്ടെന്നത് നിരാകരിക്കുന്നതും വെബ്‌സൈറ്റിലെ രേഖകൾ നീക്കുന്നതും സത്യത്തെ മാറ്റില്ലെന്നും രാഹുൽ പരിഹസിച്ചു.
നുണപറയുന്ന പ്രധാനമന്ത്രി സൈനികരുടെ ജീവത്യാഗത്തെ അപമാനിക്കുകയാണെന്ന് ബിഹാറിലെ പാർട്ടിപ്രവർത്തകരെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു. ചൈന ഇന്ത്യൻ അതിർത്തി ലംഘിച്ചതായി വ്യക്തമാക്കുന്ന വെബ്‌സൈറ്റിലെ രേഖ പ്രതിരോധ മന്ത്രാലയം നീക്കിയതിനു പിന്നാലെയായിരുന്നു രാഹുലിന്റെ വിമർശം.
Content Highlights: The Prime Minister does not even have the courage to name of China - Rahul Gandhi