പനജി: പടിഞ്ഞാറന്‍ തീരം വഴി ഭീകരര്‍ ഇന്ത്യയിലേക്കു കടക്കാന്‍ സാധ്യതതയുണ്ടെന്ന് മുന്നറിയിപ്പു ലഭിച്ചതിനെത്തുടര്‍ന്ന് ഗോവ സര്‍ക്കാര്‍ തീരദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി.

പാകിസ്താന്‍ പിടിച്ചെടുത്ത ഇന്ത്യന്‍ മത്സ്യബന്ധന ബോട്ട് അവര്‍ ഇന്ത്യയിലേക്കുതന്നെ മടക്കിയയച്ചിട്ടുണ്ട്. അതില്‍ ഭീകരര്‍ കയറിപ്പറ്റാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

ഗോവന്‍ തീരത്തെ ആഡംബര യാത്രക്കപ്പലുകള്‍, ചൂതാട്ടകേന്ദ്രങ്ങള്‍ തുടങ്ങി എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മുന്നറിയിപ്പു നല്‍കിയതായി തുറമുഖ വകുപ്പ് മന്ത്രി ജയേഷ് സാല്‍ഗോന്‍കര്‍ അറിയിച്ചു.