ന്യൂഡൽഹി: കേരളത്തിലെ പ്രശസ്തമായ മൂന്നു ക്ഷേത്രങ്ങളിലെ സ്വർണം വിറ്റും സമ്പത്ത് ഉപയോഗിച്ചും പ്രളയദുരിതബാധിതരെ സഹായിക്കണമെന്ന് ബി.ജെ.പി. എം.പി. ഉദിത് രാജ്.

ശ്രീപദ്മനാഭസ്വാമിക്ഷേത്രം, ശബരിമല ശ്രീധർമശാസ്താ ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം എന്നിവിടങ്ങളിലെ സമ്പത്ത് ഒരു ലക്ഷം കോടിയിലധികംവരും. 21,000 കോടിയുടെ നഷ്ടം നികത്താൻ ഇതിലൊരു ഭാഗം ഉപയോഗിക്കാം. ജനങ്ങൾ ഈ ആവശ്യം ഉന്നയിക്കണം. ആളുകൾ മരിക്കുകയും രോഗബാധിതരാവുകയും ചെയ്യുമ്പോൾ അത്തരം സമ്പത്തിന്റെ ഉപയോഗം മറ്റെന്താണെന്നും അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചു.

വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ എം.പി.യാണ് ഉദിത് രാജ്.