വാണപ്പർത്തി (തെലങ്കാന): കല്യാണച്ചടങ്ങിനെത്തിയ കാമുകനെക്കണ്ട് താലി കിട്ടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് വധു വിവാഹമണ്ഡപം വിട്ടോടിപ്പോയി. തെലങ്കാന വാണപ്പർത്തി ജില്ലയിലെ ചെർളപള്ളിയിലെ വിവാഹമണ്ഡപത്തിലാണ് സംഭവം. നീണ്ട വിവാഹ ച്ചടങ്ങുകൾക്കൊടുവിൽ താലികെട്ടാനുള്ള സമയമായപ്പോഴാണ് വധു സദസ്സിൽ തൻറെ കാമുകനെ കണ്ടത്. വൈകാതെ താലി കെട്ടുന്നത് നിർത്തിവച്ച് വധു മണ്ഡപത്തിൽനിന്ന് ഓടി പ്പോയി.

സുഹൃത്തുക്കളും ബന്ധുക്കളും വധുവിനെ തിരിച്ചെത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കാമുകനെ പിടികൂടാൻ ബന്ധുക്കൾ ശ്രമം നടത്തിയെങ്കിലും അയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

Content Highlights: Telangana Marriage