ഹൈദരാബാദ്: തെലങ്കാനയിൽ ബലാത്സംഗക്കേസ് പ്രതികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാൻ സംസ്ഥാനസർക്കാർ പ്രത്യേകാന്വേഷണസംഘം (എസ്.ഐ.ടി.) രൂപവത്കരിച്ചു. രചകൊംഡ പോലീസ് കമ്മിഷണർ മഹേഷ് എം. ഭാഗവതിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എട്ടുപേരാണുള്ളത്.

എസ്.ഐ.ടി. രൂപവത്കരിക്കാനുള്ള ഉത്തരവ് ഞായറാഴ്ച രാത്രി വൈകിയാണ് സർക്കാരിറക്കിയത്. േദശീയ മനുഷ്യാവകാശ കമ്മിഷൻ ഏറ്റുമുട്ടൽക്കൊലയെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

വെറ്ററിനറി ഡോക്ടറായ വനിതയെ ബലാത്സംഗംചെയ്തശേഷം കൊന്നുകത്തിച്ച കേസിലെ നാലു പ്രതികളെയാണ്‌ വെള്ളിയാഴ്ച പോലീസ് വെടിവെച്ചുകൊന്നത്.

Content Highlights: Telangana encounter SIT probe