ന്യൂഡല്‍ഹി: പിണറായി വിജയന്റെ നേതൃത്വം നല്‍കുന്ന ഇടതുസര്‍ക്കാരിന്റേത് മൃദുഹിന്ദുത്വ സമീപനമാണെന്ന് സ്വാമി അഗ്നിവേശ്. കേരളാ പോലീസ് കാവല്‍ നില്‍ക്കുമ്പോഴാണ് ആര്‍.എസ്.എസ്. ബന്ധമുള്ള യോഗാ സെന്ററിലെ ആളുകള്‍ ഹാദിയയെ സമീപിച്ചത്. യോഗാ സെന്റര്‍ ഹിന്ദുമതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമിച്ചെന്ന ഹാദിയയുടെ ആരോപണം അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മതംമാറ്റത്തിന് നേതൃത്വം നല്‍കുന്നുവെന്ന് ആരോപിക്കപ്പെടുന്ന യോഗാ സെന്ററിനെതിരേ കേരളത്തില്‍ നടന്ന മാര്‍ച്ചിന് നേതൃത്വം നല്‍കി, ഡല്‍ഹിയില്‍ തിരിച്ചെത്തിയശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
'ഹാദിയയുടെ വാക്കുകള്‍ സത്യമാണെങ്കില്‍ കേരളത്തിലെ സ്ഥിതി അപലപനീയമാണ്. മതസൗഹാര്‍ദത്തിന് പേരുകേട്ട സംസ്ഥാനത്ത് മതസ്പര്‍ധ വളര്‍ത്താനാണ് ആര്‍.എസ്.എസ്. ശ്രമം. കേരളത്തിലെ ഘര്‍വാപസികേന്ദ്രങ്ങളെ ഇല്ലായ്മ ചെയ്യണം. സുപ്രീംകോടതി വിധിയിലൂടെ ഹാദിയയ്ക്ക്, ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും ഭാഗികമായെങ്കിലും തിരികെലഭിക്കുകയാണ്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ആര്‍ക്കൊപ്പം ജീവിക്കണം എന്നു തീരുമാനിക്കാന്‍ മാതാപിതാക്കളുടെ പോലും അനുവാദം ആവശ്യമില്ല. ലൗ ജിഹാദ് ആരോപണങ്ങള്‍ തെളിയിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തിന് വില കല്‍പ്പിക്കണം.' -അദ്ദേഹം പറഞ്ഞു.
മനഃശാസ്ത്രപരമായ തട്ടിക്കൊണ്ടുപോകലെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ പറയുന്നത് അപഹാസ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.