ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് ചേരിപ്രദേശങ്ങളില്‍ ഉള്‍പ്പെടെ നിര്‍മിച്ചത് 36,18,829 ടോയ്‌ലെറ്റുകള്‍. 16,96,689 ടോയ്‌ലെറ്റുകളുടെ നിര്‍മാണം നടന്നുവരികയാണ്. രാജ്യസഭയില്‍ എം.പി. വീരേന്ദ്രകുമാറിന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ കേന്ദ്ര ഭവന നിര്‍മാണ നഗരവികസന സഹമന്ത്രി റാവു ഇന്ദര്‍ജിത്ത് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.

സ്വച്ഛ്ഭാരത് പദ്ധതിപ്രകാരം ടോയ്‌ലെറ്റുകളുടെ നിര്‍മാണത്തിനായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 2039.08 കോടിയാണ് കേന്ദ്രം നല്‍കിയിട്ടുള്ളത്. കേരളത്തിന് നല്‍കിയിട്ടുള്ളത് 31.67 കോടിയാണ്-മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.