സൂറത്ത്: ഹിന്ദുത്വപാര്‍ട്ടിയായി അറിയപ്പെടുന്ന ബി.ജെ.പി.യുള്ളപ്പോള്‍ കോണ്‍ഗ്രസ് എന്തിനാണ് അതിന്റെ പകര്‍പ്പാകാന്‍ നോക്കുന്നത്.? ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചോദിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുജറാത്തില്‍ പ്രചാരണത്തിനെത്തിയ രാഹുല്‍ഗാന്ധി നിരന്തരം ക്ഷേത്രദര്‍ശനങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ജെയ്റ്റ്‌ലി. 'ബി.ജെ.പി. തുടക്കം മുതലേ ഒരു ഹിന്ദുത്വ അനുകൂല പാര്‍ട്ടിയായിട്ട് അറിയപ്പെടുന്നു.' ഒറിജിനല്‍ ഉണ്ടെങ്കില്‍ ആരെങ്കിലും പകര്‍പ്പിന് പിന്നാലെ പോകുമോ.? അദ്ദേഹം ചോദിച്ചു.