ന്യൂഡൽഹി: ഇ.പി.എസ്. പെൻഷനുമായി ബന്ധപ്പെട്ട ഹർജികൾ ഈമാസം 25-ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നെങ്കിലും തിങ്കളാഴ്ച കേസ് വരുന്നില്ല. ഹർജികൾ ജനുവരി 29-ന് പരിഗണിച്ചേക്കുമെന്നാണ് സുപ്രീംകോടതിയുടെ വെബ്‌സൈറ്റിൽ കാണിക്കുന്നത്.
ജനുവരി 18-ന് ഹർജികൾ പരിഗണനയ്ക്കെടുത്തപ്പോൾ, ഉചിതമായ മറ്റൊരു ബെഞ്ചിന് മുൻപാകെ ഈമാസം 25-ന് ലിസ്റ്റ് ചെയ്യാനാണ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്. എന്നാൽ ഉത്തരവ് പുറത്തുവന്നപ്പോൾ അതിൽ ജനുവരി 29 എന്നാണുണ്ടായിരുന്നത്. ഇപ്പോൾ വെബ്‌സൈറ്റിൽ കാണിക്കുന്നതും 29 ആയതിനാൽ അന്ന് പരിഗണനയ്ക്കു വന്നേക്കും.
ഇ.പി.എഫ്. അംഗങ്ങളായ ജീവനക്കാർക്ക് ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷന് വഴിവെച്ച കേരള ഹൈക്കോടതി വിധി ശരിവെച്ചതിനെതിരേ കേന്ദ്ര തൊഴിൽമന്ത്രാലയം നൽകിയ അപ്പീൽ, ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചതിനെതിരേ ഇ.പി.എഫ്.ഒ. നൽകിയ പുനഃപരിശോധനാ ഹർജി എന്നിവയാണ് മുഖ്യമായും സുപ്രീംകോടതി പരിഗണിക്കുക. വിവിധ വ്യക്തികളും സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും നൽകിയ ഹർജികളുമുണ്ട്.
content highlights: supreme court will not consider eps case today