അഗര്‍ത്തല: സി.പി.എമ്മിനുനേരെ വീണ്ടും ആരോപണവുമായി ത്രിപുരയുടെ ചുമതലയുള്ള ബി.ജെ.പി. നേതാവ് സുനില്‍ ദേവ്ധര്‍. 25 വര്‍ഷം ത്രിപുര ഭരിച്ച സി.പി.എം. ഔദ്യോഗിക വസതികളില്‍ അസ്ഥികൂടങ്ങള്‍ മറവുചെയ്തിട്ടുണ്ടാകാമെന്ന് ദേവ്ധര്‍ ആരോപിച്ചു. എല്ലാ മന്ത്രിമാരുടെയും ഔദ്യോഗികവസതികളിലുള്ള സെപ്റ്റിങ്ക് ടാങ്കുകള്‍ മന്ത്രിമാര്‍ താമസം തുടങ്ങുംമുന്പ് വൃത്തിയാക്കി നല്‍കണമെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനോട് അദ്ദേഹം ആവശ്യപ്പെടുകയുംചെയ്തു.
'2005 ജനുവരി നാലിന് മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന്റെ ഔദ്യോഗിക വസതിയിലുള്ള സെപ്റ്റിക് ടാങ്കില്‍നിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടം കണ്ടെടുത്തിരുന്നു. 25 വര്‍ഷം ത്രിപുര ഭരിച്ച ഇടതുനേതാക്കള്‍ രാഷ്ട്രീയക്കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്' -ദേവ്ധര്‍ കുറ്റപ്പെടുത്തി.
2011-ല്‍ ബംഗാളിലെ സി.പി.എം. നേതാവ് സുശാന്ത ഘോഷിന്റെ തറവാട്ടുവീട്ടില്‍നിന്ന് ഏഴ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയ സംഭവമുണ്ടായിരുന്നു. അന്ന് സി.പി.എമ്മിനെതിരേ രാഷ്ട്രീയ എതിരാളികള്‍ അത് ആയുധമാക്കിയിരുന്നു.