ചുരു: രാജസ്ഥാനിലെ ചുരു ജില്ലയിലെ സ്വകാര്യ സ്കൂളിൽ ഗൃഹപാഠം ചെയ്യാത്തതിന്റെ പേരിൽ അധ്യാപകന്റെ ക്രൂരമർദനത്തിനിരയായ ഏഴാം ക്ളാസുകാരൻ മരിച്ചു. ചുരുവിലെ സലാസർ ഗ്രാമത്തിലാണ് സംഭവം. പതിമ്മൂന്നുകാരനായ ഗണേശാണ് കൊല്ലപ്പെട്ടത്.

വിദ്യാർഥിയുടെ അച്ഛൻ ഓംപ്രകാശിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകൻ മനോജിനെതിരേ കേസെടുത്തതായി സലാസർ എസ്.എച്ച്.ഒ. സന്ദീപ് വിഷ്നോയ് പറഞ്ഞു.

ബുധനാഴ്ച രാവിലെയാണ് സംഭവം. ഗണേശ് ഗൃഹപാഠംചെയ്തില്ലെന്നാണ് മനോജ് ആദ്യം അച്ഛനെ വിളിച്ചറിയിച്ചത്. പിന്നീട് കുട്ടി അബോധാവസ്ഥയിലാണെന്നുപറഞ്ഞ് വീണ്ടും വിളിച്ചു. അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം വ്യാഴാഴ്ച മൃതദേഹം സംസ്കരിച്ചു.

content highlghts: student dies as teacher thrashed him for not dooing homework