അമ്രേലി: ഗുജറാത്തിലെ അമ്രേലി ജില്ലയിലുള്ള ഗാന്ധിപ്രതിമ വെള്ളിയാഴ്ച രാത്രി ഒരുസംഘമാളുകൾ കേടുവരുത്തി. ഹരികൃഷ്ണ തടാകതീരത്തെ പൂന്തോട്ടത്തിൽ 2018-ൽ സ്ഥാപിച്ച പ്രതിമയ്ക്കുനേരെയായിരുന്നു ആക്രമണം. സൂറത്തിലെ വജ്രവ്യാപാരി സാവ്ജിഭായി ധൊലാകിയയുടെ ധൊലാകിയ ഫൗണ്ടേഷനാണ് പൂന്തോട്ടമുണ്ടാക്കിയത്.
കുറ്റക്കാരെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് ലാത്തി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വൈ.പി. ഗോഹിൽ പറഞ്ഞു. തടാകമുണ്ടാക്കിയത് ഇഷ്ടപ്പെടാത്തവരോ സമൂഹവിരുദ്ധരോ ആകാം ഇതിനുപിന്നിലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights; statue of mahatma gandhi vandalised in gujarat