ദേവ്‌രിയ (ഉത്തർപ്രദേശ്): സമാജ്‌വാദി പാർട്ടിയെ ഉത്തർപ്രദേശിൽ ഭരണത്തിലെത്തിച്ചാൽ പൗരത്വ നിയമഭേദഗതിക്കെതിരേ പ്രക്ഷോഭത്തിനിറങ്ങിയവർക്ക് പെൻഷൻ നൽകുമെന്ന് യു.പി. പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗധരി. പ്രക്ഷോഭത്തിനിടെ മരിച്ചവരുടെയും ജയിലിൽ പോകേണ്ടിവന്നവരുടെയും കുടുംബത്തിനു നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷണത്തിനുവേണ്ടിയാണ് ഇവർ പ്രക്ഷോഭം നടത്തിയത്. അത്തരക്കാർക്കൊപ്പം സമാജ്‌വാദി പാർട്ടി എന്നുമുണ്ടാകും. കേന്ദ്രത്തിലോ സംസ്ഥാനത്തോ സമാജ്‌വാദി പാർട്ടി ഭരണത്തിൽ വന്നാൽ ഇത്തരക്കാർക്ക് അർഹമായ പെൻഷൻ നൽകും -ചൗധരി കൂട്ടിച്ചേർത്തു.
Content Highlights; SP Promises Pension for Anti-CAA Protesters in UP