ചെന്നൈ: ദക്ഷിണ റെയിൽവേ 14 പുതിയ തീവണ്ടികൾക്കും 12 തീവണ്ടികളുടെ സർവീസ് നീട്ടാനും ശുപാർശ ചെയ്തു. ഇന്ത്യൻ റെയിൽവേ ടൈംടേബിൾ കമ്മിറ്റിയുടെ യോഗത്തിലാണ് ഈ ശുപാർശകൾ വെച്ചത്.

കൊച്ചുവേളി-കോയമ്പത്തൂർ അന്ത്യോദയ പ്രതിവാര എക്സ്പ്രസ്, എറണാകുളം-വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ്, രാമേശ്വരം-പാലക്കാട് എക്സ്പ്രസ്, ദിണ്ടിഗൽ-പാലക്കാട് എക്സ്പ്രസ് എന്നിവയാണ് പുതിയ തീവണ്ടികളിൽ കേരളത്തിൽനിന്ന് പുറപ്പെടുന്നവ. പാലക്കാട്-തിരുച്ചിറപ്പള്ളി പാസഞ്ചർ കാരയ്ക്കലിലേക്കും ബെംഗളൂരു-കോയമ്പത്തൂർ ഉദയ എക്സ്പ്രസ് പാലക്കാട്ടേക്കും മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ് നാഗർകോവിലിലേക്കും തിരുവനന്തപുരം -നാഗർകോവിൽ എക്സ്പ്രസ് തിരുനെൽവേലിയിലേക്കും നീട്ടാനും ശുപാർശചെയ്തിട്ടുണ്ട്. അതേസമയം, ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ചെന്നൈ-മംഗലാപുരം, ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-എറണാകുളം റൂട്ടിൽ പുതിയ തീവണ്ടികൾ ശുപാർശചെയ്തിട്ടില്ല.