ന്യൂഡൽഹി: കോൺഗ്രസിൽ സമഗ്ര അഴിച്ചുപണി വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റിൽ ഹൈക്കമാൻഡിന് കത്തെഴുതിയ 23 നേതാക്കളുടെ പ്രതിനിധികളുമായി പാർട്ടിയധ്യക്ഷ സോണിയാഗാന്ധി ശനിയാഴ്ച കൂടിക്കാഴ്ച നടത്തും. കത്തെഴുതിയവരിലെ പ്രധാനികളായ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ആനന്ദ് ശർമ, ഭൂപീന്ദർ ഹൂഡ, പൃഥ്വീരാജ് ചവാൻ, മനീഷ് തിവാരി, വിവേക് ടംഖ, ശശി തരൂർ എന്നിവരാണ് സോണിയയുടെ വസതിയിൽ എത്തുകയെന്നാണ് സൂചന. മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥാണ് കൂടിക്കാഴ്ചയ്ക്കും നേതാക്കളുമായുള്ള അനുരഞ്ജനത്തിനും മുൻകൈയെടുത്തത്.
Content Highlights: Sonia Gandhi Congress