കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ബിരുദവും വിഷയവും ഓരോ തിരഞ്ഞെടുപ്പു വരുമ്പോഴും മാറ്റങ്ങളിലൂടെ കടന്നുപോവുകയാണ്.

അമേഠി ലോക്‌സഭാ മണ്ഡലത്തിൽ നാമനിർദേശപത്രിക സമർപ്പിച്ചപ്പോൾ വിദ്യാഭ്യാസ യോഗ്യത, ഡൽഹി യൂണിവേഴ്‌സിറ്റിയിൽനിന്ന് ബി.കോമിൽ പാർട്ട് വൺ.

2004-ൽ ചാന്ദ്‌നി ചൗക്കിൽ മത്സരിക്കുമ്പോൾ ഡൽഹി സർവകലാശാലയുടെ ബി.എ. ബിരുദം.

2011-ൽ രാജ്യസഭയിലേക്ക് പത്രിക നൽകുമ്പോൾ ബി.കോം പാർട്ട് വൺ

ഒരിക്കൽ മാധ്യമസമ്മേളനത്തിൽ പറഞ്ഞത് യു.എസിലെ വെയ്ൽ യൂണിവേഴ്‌സിറ്റിയിൽനിന്ന് ബിരുദം നേടിയെന്ന്.

മാനവിക വികസന മന്ത്രിയായിരുന്ന സ്മൃതി തിരഞ്ഞെടുപ്പു കമ്മിഷന് നൽകിയ പരസ്പരവിരുദ്ധമായ സത്യവാങ്മൂലങ്ങൾ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 33- 125 എ പ്രകാരം കുറ്റകരമാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. ആറുമാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റംചെയ്ത സ്മൃതിക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിനിധികൾ തിരഞ്ഞെടുപ്പുകമ്മിഷന് പരാതി നൽകി.

content highlights: smriti irani degree