അമേഠി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരേ മത്സരിക്കുന്നതിന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി അമേഠിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം നാല് കിലോമീറ്റർ റോഡ്‌ഷോ നടത്തിയ ശേഷമാണ് ഗൗരിഗഞ്ചിലെ ജില്ലാ കളക്ടർക്ക് സ്മൃതി വ്യാഴാഴ്ച പത്രിക സമർപ്പിച്ചത്. സ്മൃതിയുടെ ഭർത്താവ് സുബിൻ ഇറാനിയും അവർക്കൊപ്പം ഉണ്ടായിരുന്നു. ക്ഷേത്രദർശനം നടത്തി, ബി.ജെ.പി.ഓഫീസിൽ സംഘടിപ്പിച്ച പൂജയിൽ പങ്കെടുത്ത ശേഷമാണ് സ്മൃതി പത്രിക സമർപ്പിച്ചത്.

2014-ൽ മോദി തരംഗം ഉണ്ടായിട്ടും രാഹുലിനോട് 1.07 ലക്ഷം വോട്ടിനാണ് സ്മൃതി ഇറാനി തോറ്റത്.