മുംബൈ: ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്നും ഈ ആവശ്യം മുന്‍നിര്‍ത്തി ഏഴു സംസ്ഥാനങ്ങളില്‍ അയ്യപ്പജ്യോതിപ്രയാണം സംഘടിപ്പിക്കുമെന്നും വിവിധ സംസ്ഥാനങ്ങളിലെ ശിവസേന നേതാക്കള്‍ മുംബൈയില്‍ പറഞ്ഞു.

ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയെ കണ്ടശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അവർ ഇക്കാര്യം അറിയിച്ചത്. സുപ്രീംകോടതി വിധി നടപ്പാക്കാനെന്ന വ്യാജേന പോലീസ് പമ്പയിലും സന്നിധാനത്തും അയ്യപ്പഭക്തര്‍ക്കെതിരേ നടപടി സ്വീകരിക്കുകയാണെന്ന് ശിവസേന കേരള പ്രമുഖ് എം.എസ്. ഭുവനചന്ദ്രന്‍ കുറ്റപ്പെടുത്തി. തീര്‍ഥാടനകേന്ദ്രത്തിലെ നിരോധനഉത്തരവ് പിന്‍വലിച്ച് സന്നിധാനത്ത്നിന്ന് പോലീസിനെ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുംബൈയില്‍ചേര്‍ന്ന യോഗത്തില്‍ ശിവസേന കര്‍ണാടക സംസ്ഥാന നേതാക്കളായ രാജുഭവാനി, മധുകര്‍ മുദ്രാടി, ഹൈദരാബാദ് ശിവസേന സിറ്റി അധ്യക്ഷന്‍ അര്‍ജുന്‍യാദവ്, അയ്യപ്പ രക്ഷാസമിതി മഹാരാഷ്ട്ര ഓര്‍ഗനൈസിങ്‌ സെക്രട്ടറി ബാലന്‍ നായര്‍, ശിവസേന കേരള വക്താവ് അഡ്വ. പേരൂര്‍ക്കട ജി. ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

content highlights: sivasena, sabarimala,kerala