ന്യൂഡൽഹി: 28 സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 19-ഉം നേടി മധ്യപ്രദേശിൽ കോൺഗ്രസിനെ അട്ടിമറിച്ച് അധികാരത്തിലേറിയ ബി.ജെ.പി. സർക്കാർ നില ഭദ്രമാക്കി. 230 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിനുവേണ്ട 116 സീറ്റ്‌ ഇതോടെ പിന്നിട്ടു. കോൺഗ്രസ് എട്ടും ബി.എസ്.പി. ഒരുസീറ്റും നേടി.

107 സീറ്റായിരുന്നു ബി.ജെ.പി.ക്ക് സഭയിൽ‍ ഉണ്ടായിരുന്നത്. ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം കോൺഗ്രസ് വിട്ട് ബി.ജെ.പി.യിൽ ചേർന്ന 25 പേർ രാജിവെച്ച മണ്ഡലങ്ങളിലുൾപ്പെടെയായിരുന്നു ഉപതിരഞ്ഞെടുപ്പ്. മൂന്ന് മണ്ഡലത്തിൽ എം.എൽ.എ.മാരുടെ മരണത്തെത്തുടർന്നാണ് ഒഴിവ് വന്നത്. ഒരു സീറ്റിൽ തിരഞ്ഞെടുപ്പ് നടക്കാൻ ബാക്കിയുണ്ട്.

ജ്യോതിരാദിത്യ സിന്ധ്യയുടെ സ്വാധീനമാണ് ഭരണം നിലനിർത്താൻ ബി.ജെ.പി.യെ സഹായിച്ചത്. ഇതോടെ ചമ്പൽ-ഗ്വാളിയർ മേഖലയിൽ താൻ ഇപ്പോഴും രാജാവെന്നു ജ്യോതിരാദിത്യ തെളിയിച്ചു. 15 മാസത്തെ ഭരണത്തിന് ശേഷമായിരുന്നു കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ ബി.ജെ.പി. സിന്ധ്യയുടെ വരവോടെ അട്ടിമറിച്ചത്.

Content Highlights: Shivaraj Singh Chouhan Madhya Pradesh