മുംബൈ: ദേശീയസുരക്ഷാകാര്യങ്ങളെ രാഷ്ട്രീയവത്‌കരിക്കാൻ ശ്രമിക്കരുതെന്ന് എൻ.സി.പി. ദേശീയാധ്യക്ഷൻ ശരദ്പവാർ. ചൈന നമ്മുടെ സ്ഥലം കൈയേറിയെന്ന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

1962-ൽ എന്തുസംഭവിച്ചെന്ന കാര്യം നാം ഇപ്പോൾ മറന്നുപോകരുത്. നമ്മുടെ അതിർത്തിയുംകടന്ന് 45,000 ചതുരശ്ര കിലോമീറ്റർ സ്ഥലം അന്ന് ചൈന കൈയേറിയിരുന്നു. ഇപ്പോൾ നമ്മുടെ ഭൂമി ചൈന കൈയേറിയോയെന്ന കാര്യം അറിയില്ല. ഭൂതകാലം നാം മറന്നുപോകരുത്- പവാർ പറഞ്ഞു.

Content Highlights: Sharad Pawar Rahul Gandhi