മുംബൈ: റഫാൽ ഇടപാടിലെ രഹസ്യരേഖകൾ പ്രതിരോധ മന്ത്രാലയത്തിൽനിന്ന് മോഷണംപോയി എന്നുള്ള കേന്ദ്രസർക്കാരിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് മുൻ പ്രതിരോധമന്ത്രിയും എൻ.സി.പി. നേതാവുമായ ശരദ് പവാർ.

സുപ്രീംകോടതിയിൽ ഇക്കാര്യം വെളിപ്പെടുത്തിയ സർക്കാർ പാർലമെന്റിൽ ഇത് മറച്ചുവെച്ചു. റഫാൽ ഇടപാട് ചിലരുടെ നേട്ടത്തിന് വേണ്ടിയായിരുന്നെന്ന കാര്യവും വ്യക്തമായി. റഫാൽ ഇടപാടിലെ അന്വേഷണം സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ നിലപാട് ഇരട്ടത്താപ്പാണ്.

ബോഫോഴ്‌സ് ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട ബി.ജെ.പി.യാണ് റഫാൽ ഇടപാടിൽ മലക്കംമറിഞ്ഞിരിക്കുന്നത്. -പവാർ കുറ്റപ്പെടുത്തി. കോൽഹാപുരിലെ പാർട്ടി പ്രവർത്തകരുമായി വീഡിയോ കോൺഫ്രറൻസിലൂടെ സംസാരിക്കുകയായിരുന്നു പവാർ.

content highlights: sharad pawar on rafale deal document stolen controversy