മുംബൈ: മഹാരാഷ്ട്രയിൽ ഒന്നിച്ചുപ്രവർത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർഥിച്ചിരുന്നതായി എൻ.സി.പി. നേതാവ് ശരദ് പവാറിന്റെ വെളിപ്പെടുത്തൽ. മകൾ സുപ്രിയ സുലെയെ കേന്ദ്രമന്ത്രിയാക്കാമെന്നുള്ള പ്രധാനമന്ത്രിയുടെ വാഗ്ദാനം നിരസിച്ചതായും ഒരു മറാഠി ചാനലിനു നൽകിയ അഭിമുഖത്തിൽ പവാർ പറഞ്ഞു. തന്നെ രാഷ്ട്രപതിയാക്കാമെന്നുള്ള വാഗ്ദാനമൊന്നും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിയുമായുള്ള വ്യക്തിബന്ധം തുടരാനാണ് ആഗ്രഹം. ബി.ജെ.പി.യുമായി സഖ്യം ആഗ്രഹിക്കുന്നില്ലെന്ന്‌ മോദിയുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിരുന്നുവെന്നും പവാർ വെളിപ്പെടുത്തി.

മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി ശിവസേന ഇടഞ്ഞതോടെ മഹരാഷ്ട്രയിൽ ബി.ജെ.പി. സർക്കാർ രൂപവത്കരണം പ്രതിസന്ധിയിലാകുകയും കോൺഗ്രസ് ഉൾപ്പെടുന്ന ത്രികക്ഷിസർക്കാർ രൂപവത്കരണചർച്ചകൾ സജീവമാകുകയും ചെയ്തവേളയിൽ നരേന്ദ്രമോദിയെ പവാർ കണ്ടത് വൻ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

Content Highlights; Sharad Pawar NCP Maharashtra