അമേഠി (യു.പി.): ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോറ്റ പാർട്ടികളാണ് ഡൽഹിയിലെ ഷഹീൻബാഗിൽ നടക്കുന്നതുപോലുള്ള പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ‘ദേശവിരുദ്ധ മുദ്രാവാക്യങ്ങളാ’ണ് അവിടെ മുഴങ്ങുന്നതെന്നും അവർ പറഞ്ഞു.

ഷഹീൻബാഗിലെ പ്രതിഷേധത്തിലും അതിനെ പിന്തുണയ്ക്കുന്ന എ.എ.പി.ക്കും മറ്റു രാഷ്ട്രീയപ്പാർട്ടികൾക്കുമെതിരേയും രാജ്യമെങ്ങും രോഷമുണ്ടെന്ന് അവർ അവകാശപ്പെട്ടു. സ്വന്തം മണ്ഡലമായ അമേഠിയിൽ വാർത്താലേഖകരോടു സംസാരിക്കുകയായിരുന്നു അവർ.

പൗരത്വനിയമത്തിനെതിരേ പ്രതിഷേധം നടക്കുന്ന ഷഹീൻബാഗിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ഭരണഘടനയെ വിമർശിക്കുകയുമാണെന്ന് അവർ ആരോപിച്ചു. മഹാത്മാഗാന്ധിയെപ്പോലും അവിടുള്ളവർ ശപിക്കുന്നുണ്ടെന്നും അവർ അവകാശപ്പെട്ടു.

Content Highlights: Shaheen Bagh protest Smriti Irani