ന്യൂഡല്‍ഹി: കേരളത്തിന്റെ ശാസ്ത്രയാന്‍ പദ്ധതി രാജ്യത്തിന് മാതൃകയാണെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍. ഉന്നത വിദ്യാഭ്യാസ വികസനത്തിനുള്ള റൂസയുടെ ദേശീയ മിഷന്‍ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പങ്കെടുത്തു.

സര്‍വകലാശാലയിലെ ഗവേഷണപ്രവര്‍ത്തനങ്ങളും ഫലങ്ങളും നയം രൂപവത്കരിക്കുന്നവര്‍ക്കും ജനപ്രതിനിധികള്‍ക്കും വ്യവസായങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും മുമ്പാകെ അവതരിപ്പിക്കുന്നതാണ് ശാസ്ത്രയാന്‍ പദ്ധതി. യോഗത്തില്‍ കേരളമുള്‍പ്പെടെ 17 സംസ്ഥാനങ്ങളിലെ വിവിധ പദ്ധതികളുടെ ഡിജിറ്റല്‍ ഉദ്ഘാടനവും നടന്നു.
 
കാലടി ശ്രീ. ശങ്കരാചാര്യ സര്‍വകലാശാലയുടെ സോളാര്‍ പാനല്‍ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.