അമേഠി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ സരിതാ എസ്. നായരും സ്ഥാനാർഥി.

സ്വതന്ത്രയായാണ് മത്സരരംഗത്ത്. പച്ചമുളകാണ് സരിതയ്ക്ക്‌ അനുവദിച്ചിരിക്കുന്ന ചിഹ്നം. തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിലെ വീട്ടുവിലാസത്തിലാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്.

രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും സരിത നാമനിർദേശ പത്രിക നൽകിയിരുന്നു. എന്നാൽ ചില കേസുമായി ബന്ധപ്പെട്ട വിശദരേഖകൾ ഹാജരാക്കാനാവാതിരുന്നതിനാൽ പത്രിക തള്ളി. എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ നൽകിയ പത്രികയും തള്ളിപ്പോയി.

Content Highlights: Saritha nair will contest against rahul gandhi in Amethi