മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിർദേശിച്ചവർതന്നെ തിരഞ്ഞെടുപ്പുഫലം വിലയിരുത്തണമെന്ന് പാർട്ടി മുംബൈ ഘടകം മുൻ പ്രസിഡന്റ് സഞ്ജയ് നിരുപം. ജയപരാജയങ്ങളുടെ ഉത്തരവാദിത്വം ആർക്കെന്ന് നിർണയിക്കുന്ന സംവിധാനംവന്നാലേ കോൺഗ്രസ് മെച്ചപ്പെടൂവെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയിൽ സഞ്ജയ് നിരുപം നിർദേശിച്ചവർക്ക് കോൺഗ്രസ് സ്ഥാനാർഥിത്വം നൽകിയിരുന്നില്ല. ഇതുകാരണം അദ്ദേഹം പാർട്ടിയുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു. പ്രതീക്ഷിച്ചപോലെ നഗരത്തിൽ പാർട്ടിക്ക് തിരിച്ചടിയേൽക്കുകയുംചെയ്തു.

Content Highlights; Sanjay Nirupam Maharashtra