ന്യൂഡൽഹി: ശബരിമലക്കേസിൽ തുറന്നകോടതിയിൽ വീണ്ടുമൊരു വാദത്തിന് അവസരമൊരുങ്ങിയാൽ അയോധ്യ കേസ് വിധിയിലെ ചില നിരീക്ഷണങ്ങൾ ചർച്ചയാകാം.

ഭക്തരുടെ വിശ്വാസത്തെ ചോദ്യംചെയ്യാനും മതതത്ത്വങ്ങളെ വ്യാഖ്യാനിക്കാനും കോടതിക്കു താത്പര്യമില്ലെന്ന് അയോധ്യ കേസിൽ നിരീക്ഷിക്കുന്നുണ്ട്. ദൈവശാസ്ത്രം വ്യാഖ്യാനിക്കുന്നതിൽനിന്ന് വിട്ടുനിന്നുകൊണ്ട് ഭക്തരുടെ വിശ്വാസത്തെ അംഗീകരിക്കുകയാണ് മതേതരസ്ഥാപനമായ കോടതിക്കു ചെയ്യാനുള്ളതെന്നും അയോധ്യാവിധിയിൽ പറയുന്നു.

ലിംഗസമത്വം, മതവിശ്വാസം, മൗലികാവകാശം, തൊട്ടുകൂടായ്മ തുടങ്ങിയ വിഷയങ്ങളെല്ലാം ഇഴകീറി പരിശോധിക്കപ്പെട്ടതാണ് ശബരിമലക്കേസിൽ കഴിഞ്ഞവർഷം സെപ്റ്റംബറിൽ പുറപ്പെടുവിച്ച വിധി. ശബരിമലയിൽ ഭക്തരുടെ വിശ്വാസം ഹനിക്കപ്പെട്ടുവെന്ന വാദത്തിന്‌ പുതിയ സാഹചര്യത്തിൽ സാധ്യതയുണ്ട്.

Content highlights: Sabarimala Verdict, Ayodhya verdict will be a discussion point