ന്യൂഡൽഹി: ശുചിത്വ മാതൃകാകേന്ദ്രം (എസ്.ഐ.പി.) പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ ശബരിമലയെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി രത്തൻ ലാൽ കഠാരിയ ലോക്‌സഭയിൽ പറഞ്ഞു. അടൂർപ്രകാശ് എം.പി.യുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ശബരിമലയിൽ നടപ്പാക്കേണ്ട വികസനപരിപാടികളുടെ പ്ലാൻ ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
Content Highlights: Sabarimala SIP