ന്യൂഡൽഹി: രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം ശബരിമല വിഷയം തിങ്കളാഴ്ച വീണ്ടും സുപ്രീംകോടതിയിൽ.

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് ശബരിമല സ്ത്രീപ്രവേശനത്തിലെ നിയമപ്രശ്നങ്ങൾ പരിശോധിക്കുന്നത്. സുപ്രീംകോടതിയിൽ ശബരിമല കേസിലെ മൂന്നാംഘട്ടമാണിത്. ക്ഷേത്രങ്ങളിൽ ആർത്തവസമയത്ത് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തുന്നതിന് പിൻബലം നൽകുന്ന കേരള ഹിന്ദു പൊതു ആരാധനാലയ പ്രവേശന (നിയന്ത്രണം) ചട്ടത്തിലെ മൂന്നാം വകുപ്പിന്റെ നിയമസാധുതയാണ് ബെഞ്ച് മുഖ്യമായും പരിശോധിക്കുക.

ചീഫ് ജസ്റ്റിസിനുപുറമേ ജസ്റ്റിസുമാരായ ആർ. ഭാനുമതി, അശോക് ഭൂഷൺ, എൽ. നാഗേശ്വര റാവു, മോഹൻ എം. ശാന്തന ഗൗഡർ, എസ്. അബ്ദുൾ നസീർ, ആർ. സുഭാഷ് റെഡ്ഡി, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദംകേൾക്കുന്നത്.

Content Highlights: sabarimala case; hearing will start from today in supreme court