ന്യൂഡൽഹി: വ്യവസായിയും പ്രിയങ്കാഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വദ്രയ്ക്ക് കള്ളപ്പണം വെളുപ്പിക്കൽകേസിൽ ഡൽഹി കോടതി മുൻകൂർ ജാമ്യമനുവദിച്ചു. അഞ്ചു ലക്ഷംരൂപയുടെ സ്വന്തം ജാമ്യത്തിലും തത്തുല്യ തുകയുടെ ആൾജാമ്യത്തിലുമാണ് വദ്രയെ പ്രത്യേക ജഡ്ജി അരവിന്ദ് കുമാർ വിട്ടത്.

അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് കോടതി വദ്രയോടാവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുകളുടെ കാര്യത്തിൽ ഇടപെടരുത് തുടങ്ങിയ ഉപാധികൾക്കുപുറത്താണ് ജാമ്യം. ലണ്ടനിലെ ബ്രിയാൻസ്റ്റൺ സ്ക്വയറിൽ 19 ലക്ഷം പൗണ്ട് വിലവരുന്ന (ഏകദേശം പതിനേഴു കോടി രൂപ) വസ്തുവിന്റെ ഇടപാടു നടത്തിയതിലൂടെ വദ്ര കള്ളപ്പണം വെളുപ്പിച്ചെന്നാണ് ആരോപണം.

Content Highlights: robert vadra gets anticipatory bail