ന്യൂഡൽഹി: പ്രിയങ്കാഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 19-വരെ അറസ്റ്റുചെയ്യരുതെന്ന് കോടതി. ഡൽഹി പ്രത്യേക കോടതി ജഡ്ജി അരവിന്ദ് കുമാറാണ് ഉത്തരവിറക്കിയത്.

വദ്രയുടെ ഉടമസ്ഥതയിൽ ലണ്ടനിലെ ബ്രിയാൻസ്റ്റൺ സ്ക്വയറിൽ 19 ലക്ഷം പൗണ്ട് (ഏകദേശം പതിനാറുകോടിയിലധികം രൂപ) വിലമതിക്കുന്ന വസ്തു വാങ്ങാൻ യു.എ.ഇ.യിൽ നിന്ന് ഫണ്ട് ഒരുക്കാൻ വഴിവിട്ടരീതി സ്വീകരിച്ചെന്നതാണ് കേസ്. ഈ കേസിൽ തുടർച്ചയായി മൂന്നു ദിവസം വദ്രയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഈ കേസിൽ വദ്രയുടെ സഹായി മനോജ് അറോറയെയും ഇ.ഡി. പ്രതിചേർത്തിട്ടുണ്ട്.