ജയ്പുര്‍: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയ്‌ക്കെതിരായ ബികാനേര്‍ ഭൂമിയിടപാട് കേസുകള്‍ അന്വേഷിക്കണമെന്ന് സി.ബി.ഐ.യോട് രാജസ്ഥാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സി.ബി.ഐ.യെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഇടപാട് സംബന്ധിച്ച 18 കേസുകളില്‍ നാലെണ്ണം വദ്രയുടെ കമ്പനിയുടെ പേരിലാണെന്ന് ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ പറഞ്ഞു. രാഷ്ട്രീയനേട്ടങ്ങള്‍ക്കുവേണ്ടി അന്വേഷണ ഏജന്‍സികളെ ബി.ജെ.പി. ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് കുറ്റപ്പെടുത്തി.