ഭോപാൽ: രാജ്യത്ത് ഇന്ധന വില വർധിക്കുന്നതിനിടെ സൈക്കിൾ ഉപയോഗിക്കണമെന്ന വിചിത്ര നിർദേശവുമായി മധ്യപ്രദേശ് ഊർജ വകുപ്പ് മന്ത്രി പ്രധുമാൻ സിങ് തോമർ. കേന്ദ്ര സർക്കാരിനെ പിന്തുണച്ചാണ് തോമറുടെ പ്രസ്താവന.

‘പച്ചക്കറി ചന്തകളിലേക്ക് സൈക്കിളിൽ യാത്ര പോകണം. അങ്ങനെ വരുമ്പോൾ ആരോഗ്യവും നന്നാകും അന്തരീക്ഷ മലിനീകരണവും കുറയും’- മന്ത്രി പറഞ്ഞു. രാജ്യത്ത് ഇന്ധനവില വർധനയിലൂടെ ലഭിക്കുന്ന പണം പാവപ്പെട്ടവരുടെ ക്ഷേമത്തിനാണ് ചെലവഴിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘പെട്രോളും ഡീസലുമാണോ അതോ രാജ്യത്തെ ആരോഗ്യ മേഖലയാണോ പ്രധാനപ്പെട്ടത്.’ മന്ത്രി ചോദിച്ചു. രാജ്യത്തുടനീളം ഇന്ധനവില കുതിച്ചുയരുമ്പോഴാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.

content highlights:  Ride Cycle To Market, Says Madhya Pradesh Minister As Fuel Prices Surge