ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ബഹ്‌റൈന്‍ സന്ദര്‍ശനം തുടങ്ങി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച വൈകിട്ടാണ് രാജ്‌നാഥ് സിങ് ബഹ്‌റൈനിലെത്തിയത്. നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ പാകിസ്താന്റെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഇന്ത്യ ഉയര്‍ത്തുമെന്നാണ് സൂചന.

ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ, പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖാലിഫ, ആഭ്യന്തരമന്ത്രി റഷീദ് ബിന്‍ അബ്ദുള്ള അല്‍ ഖാലിഫ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തീവ്രവാദത്തിനെതിരെ ഇന്ത്യയും ബഹ്‌റൈനും യോജിച്ചു പോരാടുമെന്ന് യാത്ര പുറപ്പെടുംമുമ്പ് നല്‍കിയ പ്രസ്താവനയില്‍ രാജ്‌നാഥ് സിങ് പറഞ്ഞു.