ജയ്‍പുർ: ആറുവയസ്സുള്ള മകനുമുന്നിൽ നീന്തൽക്കുളത്തിൽ പോലീസ് ഉദ്യോഗസ്ഥനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട സംഭവത്തിൽ ജയ്‌പുർ പോലീസ് കമ്മിഷണറേറ്റിലെ വനിതാ കോൺസ്റ്റബിളിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു. പോക്സോ വകുപ്പുചേർത്താണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ യുവതിയെ ഈമാസം 17 വരെ കസ്റ്റഡിയിൽ വിട്ടു.

ഈ കേസിൽ അജ്മേർ ബെവാറിലെ സർക്കിൾ ഓഫീസർ ഹീരലാൽ സൈനിയെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. ഇരുവരെയും കഴിഞ്ഞദിവസം ജോലിയിൽനിന്നു സസ്പെൻഡ് ചെയ്യുകയുമുണ്ടായി.

ജൂലായ് പത്തിനാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ ദൃശ്യങ്ങളുടെ വീഡിയോ അബദ്ധത്തിൽ യുവതിയുടെ വാട്സാപ്പ് സ്റ്റാറ്റസ് ആവുകയായിരുന്നു. യുവതിയുടെ ഭർത്താവാണ് പോലീസിൽ പരാതി നൽകിയത്.