ന്യൂഡൽഹി: കോവിഡ് വ്യാപനം തടയാൻ മുഖാവരണം നിയമപ്രകാരം നിർബന്ധമാക്കാൻ രാജസ്ഥാൻ. മുഖാവരണമില്ലാതെ പുറത്തിറങ്ങിയാൽ കേന്ദ്രഭരണപ്രദേശങ്ങളിലും ചില സംസ്ഥാനങ്ങളിലും പിഴ ഈടാക്കുന്നുണ്ടെങ്കിലും നിലവിൽ എവിടെയും നിയമപ്രകാരം ഇതു നിർബന്ധമല്ല.

പകർച്ചവ്യാധി നിയമത്തിൽ ഭേദഗതി കൊണ്ടുവരാനും പുതിയചട്ടം ഉൾപ്പെടുത്താനുമാണ് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ തീരുമാനമെടുത്തത്. നിയമം പാസാകുന്നതോടെ മുഖാവരണം നിർബന്ധമാക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനമാവും. കോവിഡിന്റെ പശ്ചാത്തലത്തിൽ ഉത്സവകാലത്ത് പടക്കം പൊട്ടിക്കുന്നത് നിരോധിക്കാനും മുഖ്യമന്ത്രി അശോക് ഗഹ്‌ലോത് തീരുമാനിച്ചിട്ടുണ്ട്.

content highlights: rajastan plans to introduce law, which makes face mask compulsory