ന്യൂഡൽഹി: ഐ.ആർ.സി.ടി.സി. കൺവീനിയൻസ് ഫീസ് പകുതി സ്വന്തമാക്കാനുള്ള നീക്കം റെയിൽവേ മന്ത്രാലയം പിൻവലിച്ചു. ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ് ആൻഡ് പബ്ളിക് അസറ്റ് മാനേജ്മെന്റ് (ദീപം) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്.

ഐ.ആർ.സി.ടി.സി. വെബ്‌സൈറ്റിലെ ബുക്കിങ്ങിൽനിന്ന് ലഭിക്കുന്ന കൺവീനിയൻസ് ഫീസ് വരുമാനത്തിന്റെ 50 ശതമാനം പങ്കിടാൻ റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടതായി വ്യാഴാഴ്ചയാണ് ഐ.ആർ.സി.ടി.സി. അറിയിച്ചത്. കൺവീനിയൻസ് ഫീസാണ് ഐ.ആർ.സി.ടി.സി.യുടെ പ്രധാന വരുമാനം.

ഫീസ് റെയിൽവേ നിരക്കിന്റെ ഭാഗമല്ല. റെയിൽവേ തീരുമാനത്തെത്തുടർന്ന് വെള്ളിയാഴ്ച ഐ.ആർ.സി.ടി.സി.യുടെ ഓഹരികൾ 10 ശതമാനം ഇടിഞ്ഞ് 822.40 രൂപയിലെത്തി. ഓഹരിവിപണികളിൽ 644 രൂപയ്ക്ക് ലിസ്റ്റ് ചെയ്തതിനുശേഷം ഐ.ആർ.സി.ടി.സി. ഓഹരികൾക്കുണ്ടായ ഏറ്റവും വലിയ ഇടിവാണിത്.

Content Highlights: Railways withdrew its move to acquire half of the IRCTC fee