ന്യൂഡൽഹി: രാജ്യത്തെ റെയിൽവേസ്റ്റേഷനുകളുടെ പുനർവികസനത്തിനായി യാത്രക്കാരിൽനിന്ന് ഉപയോക്തൃഫീസ് ഈടാക്കാൻ പദ്ധതിയിടുന്നതായി റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. ലോക്‌സഭയിൽ ബെന്നി ബെഹനാൻ ഉന്നയിച്ച ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.

മികച്ച സുരക്ഷ, യാത്രക്കാരുടെ സൗകര്യങ്ങൾ, സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്താനും സ്റ്റേഷനുകളുടെ പുനർവികസനത്തിനും നവീകരണത്തിനുമായി ഉദ്യോഗസ്ഥസംഘത്തെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

Content Highlights: Railway user fee