അമേഠി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ബുധനാഴ്ച അമേഠിയിൽ നാമനിർദേശപത്രിക നൽകും. അമ്മയും യു.പി.എ. അധ്യക്ഷയുമായ സോണിയാ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും ഒപ്പമുണ്ടാകുമെന്നും മണ്ഡലത്തിൽ രാഹുൽ റോഡ്ഷോ നടത്തുമെന്നും പാർട്ടിയുടെ ജില്ലാവക്താവ് അനിൽ സിങ് പറഞ്ഞു.

15 വർഷമായി രാഹുൽ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് അമേഠി. രാഹുലിനെതിരേ സ്മൃതി ഇറാനിയാണിവിടെ ബി.ജെ.പി. സ്ഥാനാർഥി. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്മൃതിയെ രാഹുൽ തോൽപ്പിച്ചിരുന്നു. ഇത്തവണ വയനാട്ടിലും രാഹുൽ മത്സരിക്കുന്നുണ്ട്. അമേഠിയിൽ മേയ് ആറിനാണ് (അഞ്ചാംഘട്ടം) വോട്ടെടുപ്പ്.

Content Highlight: Rahul Gandhi to file papers in Amethi