ന്യൂഡൽഹി: മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങിനും ചൊവ്വാഴ്ച ഉച്ചയോടെ കോവിഡ് സ്ഥിരീകരിച്ചു. ഇരുവരും ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്. തങ്ങളുമായി സമ്പർക്കം പുലർത്തിയവർ കോവിഡ് പ്രോട്ടോകോൾ പാലിച്ച് സുരക്ഷിതരായിരിക്കണമെന്ന് ഇരുവരും കുറിച്ചു. രാജ്യസഭയിലെ കോൺഗ്രസ് ഉപനേതാവ് ആനന്ദ് ശർമയ്ക്കും കോവിഡ് ബാധിച്ചു. ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമ്പർക്കവിലക്കിൽ പ്രവേശിച്ചു.