നാഗർകോവിൽ: കേരളത്തിൽ കടലിലിറങ്ങി ആവേശംകൊള്ളിച്ച രാഹുൽഗാന്ധി തമിഴ്‌നാട്ടിൽ ആടിയും പാടിയും പുഷ്‌ അപ്‌ മത്സരത്തിൽ പങ്കെടുത്തും കുട്ടികളുടെ ഹൃദയവും കീഴടക്കി. കന്യാകുമാരി ജില്ലയിലെ മുളകുമൂട്ടിൽ സെയ്ന്റ് ജോസഫ് സ്കൂളിലെ വിദ്യാർഥികളുമായി സംവദിച്ച രാഹുൽ അവർക്കൊപ്പം പാട്ടുപാടി, നൃത്തംചെയ്തു. വേദിയിൽ വിദ്യാർഥിക്കൊപ്പം പുഷ്‌ അപ്‌ മത്സരത്തിലും പങ്കെടുത്തു.

തിങ്കളാഴ്ച പത്തുമണിയോടെ കന്യാകുമാരിയിലെത്തിയ രാഹുലിന് ആവേശകരമായ സ്വീകരണമാണ്‌ പ്രവർത്തകർ നൽകിയത്‌. കേന്ദ്ര, തമിഴ്‌നാട് സർക്കാരുകളെ ശക്തമായി വിമർശിച്ചായിരുന്നു റോഡ് ഷോയിൽ രാഹുലിന്റെ പ്രസംഗം. തമിഴ് ഉൾപ്പടെയുള്ള ഭാഷയും സംസ്കാരങ്ങളും സംരക്ഷിക്കപ്പെടണമെങ്കിൽ തമിഴ്‌നാട്ടിൽ ഭരണമാറ്റം അനിവാര്യമാണന്ന് രാഹുൽ പറഞ്ഞു.

കന്യാകുമാരിക്ക് സമീപം അച്ചൻകുളത്ത് വഴിയരികിലെ നൊങ്ക്‌ വിൽക്കുന്നിടത്ത്‌ ഇറങ്ങി നൊങ്ക്‌ കഴിച്ച അദ്ദേഹം അഗസ്തീശ്വരത്തുള്ള മുൻ എം.പി. വസന്തകുമാറിന്റെ സ്മൃതിമണ്ഡപത്തിൽ ആദരാഞ്ജലിയർപ്പിച്ചു. നാഗർകോവിൽ, തക്കല എന്നിവിടങ്ങളിലും സ്വീകരണമുണ്ടായിരുന്നു. കുളച്ചലിലും കരുങ്കലിലും സംസാരിച്ച രാഹുൽ വൈകീട്ട് കളിയിക്കാവിളയിൽ പ്രചാരണം പൂർത്തിയാക്കി ഡൽഹിയിലേക്ക്‌ മടങ്ങി.

Content Highlight; Rahul Gandhi Takes Up "Push-Up